Advertisement

നിയമസഭാ ടിവി ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും; പ്രതിപക്ഷം പങ്കെടുക്കില്ല

August 17, 2020
1 minute Read

നിയമസഭാ നടപടികൾ ജനങ്ങളിലെത്തിക്കാൻ സഭ ടിവി ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. മുഖ്യമന്ത്രിയടക്കം എംഎൽഎമാരും ഭാഗമാകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ലോക്‌സഭ സ്പീക്കർ ഓം ബിർല ഓൺലൈനായി നിർവഹിക്കും.

അതേസമയം, സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിലനിൽക്കുന്നതിനാൽ പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കും. പ്രതിപക്ഷവും പ്രതിപക്ഷ എംഎൽഎമാരും പരിപാടിയിൽ പങ്കെടുക്കില്ല.

മാത്രമല്ല, വിവിധ ചാനലുകളിൽ നിന്ന് ടൈം സ്ലോട്ട് വാങ്ങിയ ശേഷം സഭ ടിവിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ച പരിപാടികൾ സംപ്രേഷണം ചെയ്യും. ഇതിനു പുറമേ നെറ്റ് ഫ്‌ളിക്‌സ് മാതൃകയിൽ ഒടിടി പ്ലാറ്റ്‌ഫോമും ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. ഒടിടി പ്ലാറ്റ്‌ഫോം തയാറാക്കാനുള്ള അനുമതി വിവാദമായിരുന്നു. എന്നാൽ, സാങ്കേതിക മികവ് പരിഗണിച്ചാണ് അനുമതി നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം നൽകിയത്.

Story Highlights -sabha tv today start,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top