അട്ടപ്പാടിയിൽ വായിൽ ഗുരുതര പരുക്കുമായി കാട്ടാന; കീഴ്ത്താടിയിൽ നീര്

പാലക്കാട് അട്ടപ്പാടി ആനക്കട്ടി തൂവയിൽ പരുക്കേറ്റ കാട്ടാനയെ കണ്ടെത്തി. പാലക്കാട്ട് ആനയ്ക്ക് പരുക്കേറ്റ സംഭവം രണ്ടാമതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വനം വകുപ്പിനെ വിവരമറിയിച്ചത് പ്രദേശവാസികളാണ്.
വനം വകുപ്പ് ആനയുടെ ചികിത്സയ്ക്ക് വേണ്ട നടപടികൾ സ്വീകരിച്ചു. ആനക്ക് പരുക്കേറ്റത് തമിഴ്‌നാട്ടിൽ നിന്നെന്ന് വനം വകുപ്പ് വ്യക്തമാക്കി. ആനയ്ക്ക് വായിൽ ഗുരുതര പരുക്കുണ്ടെന്നാണ് വിവരം. കീഴ്ത്താടിയിൽ നീരുണ്ട്. ആന ഭക്ഷണം കഴിക്കുന്നില്ലെന്നും വിവരം.
Read Also : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
നേരത്തെ പാലക്കാട് മണ്ണാർക്കാട് നടന്ന സമാന സംഭവം രാജ്യത്തെ ആകെ ഞെട്ടിച്ചിരുന്നു. ഭക്ഷണം തേടി നാടിറങ്ങിയ പിടിയാനയ്ക്കാണ് ദാരുണാനുഭവമുണ്ടായത്. ഭക്ഷണം തേടി എസ്റ്റേറ്റിലെത്തിയ ആനയ്ക്ക് പന്നിപ്പടക്കം പൊട്ടി പരുക്കേൽക്കുകയായിരുന്നു. ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Story Highlights – attappadi, elephant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here