ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്താന് ഡ്രോണുകൾ നൽകാനൊരുങ്ങി ചൈന
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖ സംഘർഷ ഭരിതമാക്കാൻ ചൈനയുടെ നീക്കം. നിയന്ത്രണ രേഖയിൽ വിന്യസിയ്ക്കാൻ ചൈനീസ് നിർമ്മിത ഡ്രോണുകൾ (യുഎവി) ചൈന പാകിസ്താന് നൽകും.
Cai Hong4 (CH4) എന്ന ചൈനിസ് ഡ്രോണുകളാണ് നൽക്കുക. നിരീക്ഷണത്തിന് ഒപ്പം സ്‌ഫോടക വസ്തുക്കൾ വർഷിക്കാനടക്കം ശേഷിയുള്ളതാണ് ഈ ഡ്രോണുകൾ. പാകിസ്താൻ സൈന്യത്തിലെ ബ്രിഗേഡിയർ മുഹമ്മദ് സഫർ ഇഖ്ബാലിന്റെ നേത്യത്വത്തിലുള്ള സംഘം ഡ്രോണുകളുടെ ഉപയോഗ പരിശിലനത്തിനായി ചൈനയിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെ റീപ്പർ ഡ്രോണിന് സമാനമായി നിർമിച്ചിരിക്കുന്ന ചൈനയുടെ യുഎവി ഡ്രോണിന് ഹാർഡ്‌പോയിന്റിൽ ആറ് ആയുധങ്ങൾ വരെ വയ്ക്കാൻ സാധിക്കും. 16,000 അടി താഴ്ചയിലേക്ക് വരെ വെടിവയ്ക്കാൻ സാധിക്കുന്നതാണ് ഈ ഡ്രോണുകൾ.
Story Highlights – china, pakistan, drone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here