ക്രൈംബ്രാഞ്ചിൽ ഇടപെടലുമായി ഡിജിപി; ഇനി കേസ് എടുക്കാൻ മുൻകൂർ അനുമതി വേണം

ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ഡിജിപിയുടെ മുൻകൂർ അനുമതി വേണമെന്ന് സർക്കുലർ. കോടതി ക്രൈബ്രാഞ്ചിന് കൈമാറുന്ന കേസുകളും ഉത്തരവിന് വിധേയമാക്കണമെന്നും വിവരം. ഇതനുസരിച്ച് ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാനാകില്ല.
കൂടാതെ പൊലീസിലെ കസ്റ്റഡി മരണങ്ങൾ പോലുള്ള സംഭവങ്ങൾ പെട്ടെന്ന് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകളും വിഭാഗം അന്വേഷിക്കണം. കൂടാതെ 30 ദിവസം കൊണ്ട് തെളിയാത്ത കൊലക്കേസുകൾ, ആയുധം കൈവശം വയ്ക്കൽ, മോഷണക്കേസ് എന്നിവയും ക്രൈംബ്രാഞ്ചിന് നല്കണമെന്നും ഉത്തരവിൽ പറയുന്നു.
Read Also : കൊവിഡ് പ്രതിരോധത്തിൽ പുതിയ മാർഗ നിർദേങ്ങളുമായി ഡിജിപി
എന്നാൽ ഈ ഉത്തരവിന് എതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയർന്നുവരുന്നത്. ക്രൈംബ്രാഞ്ചിന് നിലവിൽ ക്രമസമാധാന ചുമതലകൾ ഇല്ല. അന്വേഷണം മാത്രമേ ചുമതലയായിട്ടുള്ളു. സാധാരണയായി കേസുകളിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ആവശ്യമാണെങ്കിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കുറച്ച് കൂടി വിശദമായ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുത്തിരുന്നത്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് മേധാവിക്ക് സ്വയം തീരുമാനം എടുക്കാനാകില്ല.
Story Highlights – dgp loknath behra, crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here