കൊവിഡ് പ്രതിരോധത്തിൽ പുതിയ മാർഗ നിർദേങ്ങളുമായി ഡിജിപി

കൊവിഡ് പ്രതിരോധത്തിൽ ഡിജിപിയുടെ പുതിയ മാർഗ നിർദേശം. വ്യാപര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസിന് നിർദേശം. സൂപ്പർ മാർക്കറ്റുകളിൽ ഒരു സമയം 6 ഉപഭോക്താക്കൾ മാത്രം ഉണ്ടാവാൻ പാടുള്ളു. അതേസമയം, വലിയ സൂപ്പർ മാർക്കറ്റുകളിൽ
ഒരു സമയം 12 പേരെ അനുവദിക്കാം. ബാങ്കുകൾ ഉപഭോക്താക്കളെ സമയം മുൻ കൂട്ടി അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
എഡിജിപി മുതൽ എസ്പിമാർ വരെയുള്ള ഉദ്യോഗസ്ഥർക്കാണ് സർക്കുലറിലൂടെ നിർദേശം നൽകിയിരിക്കുന്നത്. ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കണം. ഇത് കൊവിഡ് പ്രതിരോധത്തിനുള്ള ഒന്നാമത്തെ മാർഗമായി കണക്കിലെടുത്ത് കൈകാര്യം ചെയ്യണം. സൂപ്പർ മാർക്കറ്റുകളിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം എസ്‌ഐമാർ അടക്കമുള്ളവർ ഇക്കാര്യങ്ങൾ ഉറപ്പു വരുത്തണം. കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
Story Highlights -DGP Covid guidelines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here