കൊവിഡ് വ്യാപനം; അമല മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കും. ജനറല്‍ ഒപി ഉള്‍പ്പെടെ ഉള്ള വിഭാഗങ്ങള്‍ തത്കാലത്തേക്ക് അടച്ചിടാനാണ് തീരുമാനം. ആശുപത്രി സന്ദര്‍ശിച്ച ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.
കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള അടിയന്തിര സജ്ജീകരണം ഏര്‍പ്പെടുത്തുന്നതിന് അഞ്ചുദിവസത്തെ സമയം നല്‍കും. ഈ സമയത്തിനുള്ളില്‍ നിശ്ചിത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം മറ്റു വിഭാഗങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. സമ്പര്‍ക്ക വ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാത്തതാണ് വ്യാപനം രൂക്ഷമാക്കിയത്. രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി വിശദമായ പരിശോധന നടത്തും. ആശുപത്രിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു.
Story Highlights – Covid 19; Strict restrictions at Amala Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here