രാജ്യത്ത് പരീക്ഷണത്തിലുള്ളത് മൂന്ന് കൊവിഡ് വാക്‌സിനുകള്‍; ഒരു വാക്‌സിന്റെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്

COVID-19 Vaccine

രാജ്യത്ത് മൂന്ന് കൊവിഡ് വാക്‌സിനുകളില്‍ പരീക്ഷണം പുരോഗമിക്കുകയാണെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍. ഇതില്‍ ഒരു വാക്‌സിന്റെ പരീക്ഷണം ഉടന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാക്‌സിന്‍ രണ്ടാം ഘട്ടത്തിലും, മറ്റൊരെണ്ണം ഒന്നാം ഘട്ട പരീക്ഷണത്തിലുമാണെന്നും അദ്ദേഹം അറിയിച്ചു.

ചികിത്സയില്‍ ഉള്ളവരേക്കാള്‍ 2.3 മടങ്ങാണ് രോഗമുക്തരുടെ എണ്ണമെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ആകെ പോസിറ്റീവ് കേസുകളുടെ 25 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. മരണനിരക്ക് രണ്ട് ശതമാനത്തില്‍ താഴെ തുടരുന്നു. 24 മണിക്കൂറിനിടെ 9 ലക്ഷത്തിനടുത്ത് പരിശോധനകള്‍ നടത്തിയെന്നും ആരോഗ്യമന്ത്രാലയ സെക്രട്ടറി പറഞ്ഞു.

Story Highlights Three covid vaccines, experiment, india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top