കാസര്‍ഗോഡ് യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയുടെ സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ് കുമ്പളയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നായ്ക്കാപ്പിലെ ഹരീഷിനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ സുഹൃത്തുക്കളായ കുമ്പള കൃഷ്ണ നഗര്‍ സ്വദേശി റോഷന്‍ (18), മണികണ്ഠന്‍ (19) എന്നിവരെയാണ് വീടിന് സമീപത്തെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിന് ശേഷം കൊവിഡ് പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയാണ് നായ്ക്കാപ്പിലെ ഓയില്‍ മില്‍ തൊഴിലാളിയായ ഹരീഷ് വെട്ടേറ്റ് മരിച്ചത്.സംഭവ സമയം പ്രതിക്കൊപ്പം റോഷനും മണിയും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന ഭയമായിരിക്കാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Story Highlights – friends of the accused were found hanging in kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here