Advertisement

പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ തന്നെയെന്ന് ജോസ് കെ മാണി; രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും

August 18, 2020
1 minute Read

കേരളാ കോൺഗ്രസ് എം പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ ആണെന്ന് ആവർത്തിച്ച് ജോസ് കെ മാണി. സ്വതന്ത്രമായ നിലപാട് എടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Read Also : ജോസ് കെ മാണി വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നു; ചർച്ചയിലൂടെ തർക്കം പരിഹരിക്കാൻ നിർദേശം

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യില്ലെന്നും ജോസ് പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

കെ എം മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റോഷി അഗസ്റ്റിനെ വിപ്പായി തീരുമാനിച്ചത്. ഇക്കാര്യം രേഖാ മൂലം മോൻസ് ജോസഫ് നിയമസഭാ സ്പീക്കറെ അറിയിച്ചിരുന്നു. പിന്നീട് കെ എം മാണിയുടെ മരണ ശേഷമാണ് കലഹം ഉണ്ടായത്. ഭരണഘടനാപരമായി പിളർപ്പിനെ കുറിച്ചുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ വന്ന ശേഷം സസ്‌പെൻഷൻ ബാധകമല്ല. സ്വതന്ത്ര്യ നിലപാടാണ് തങ്ങൾക്കെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Story Highlights jose k mani, roshi agustine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top