കണ്ണൂരില്‍ 123 പേര്‍ക്ക് കൊവിഡ്; 110 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 110 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയുടെ മിക്ക മേഖലകളിലും രോഗ വ്യാപന ഭീഷണിയിലാണ്.
മാങ്ങാട്ടിടം, രാമന്തളി, കല്യാശേരി, പാപ്പിനിശേരി, തളിപ്പറമ്പ് മേഖലകളിലാണ് ഏറ്റവും ആശങ്ക.
മാങ്ങാട്ടിടം പഞ്ചായത്തില്‍ 13 പേര്‍ക്കാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. നീര്‍വേലിയില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്കും മൂന്നാം പീടികയില്‍ മൂന്ന് പേര്‍ക്കുമാണ് രോഗം ബാധിച്ചത്. രാമന്തളിയിലെ എട്ടിക്കുളത്ത് ഇന്നലെ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം ഏറ്റവും രൂക്ഷമായ കല്യാശേരി പഞ്ചായത്ത് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. തളിപ്പറമ്പിലും കടുത്ത നിയന്ത്രണം തുടരുന്നു. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിനാണ് രോഗബാധ കണ്ടെത്തിയത്.
Story Highlights – covid 19, corovirus, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here