കാസർഗോട്ട് യുവാവിനെ കുത്തിക്കൊന്നു

Murder at kumarapuram Alappuzha

കാസർഗോഡ് കുമ്പളയിൽ യുവാവ് കുത്തേറ്റ് മരിച്ചു. നായ്കാപ്പ് സ്വദേശി ഹരീഷ് (32) ആണ് മരിച്ചത്.
നായ്കാപ്പിൽ ഓയിൽ മില്ലിൽ ജോലി ചെയ്യുന്ന ഹരീഷിന് ഇന്നലെ രാത്രിയാണ് കുത്തേറ്റത്. ജോലിസ്ഥലത്തു നിന്നും വീട്ടിലേക്കുള്ള വഴിയിൽ വച്ചാണ് സംഭവം.

Read Also : കാസർഗോഡ് ചൊവ്വാഴ്ച മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുറിവുകളോടെ വീണു കിടക്കുകയായിരുന്ന ഹരീഷിനെ കണ്ട നാട്ടുകാരാണ് കുമ്പള പൊലീസിൽ വിവരമറിയിച്ചത്. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലയ്ക്ക് പിറകിലും നെറ്റിയിലും നെഞ്ചിലുമാണ് ഹരീഷിന് കുത്തേറ്റത്. വ്യക്തിപരമായ വിഷയങ്ങളായിരിക്കാം സംഭവത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുത്തിയതാരെന്ന് വ്യക്തമല്ല. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights kasaragod, murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top