മലപ്പുറത്ത് ഇന്ന് 242 പേർക്ക് കൊവിഡ്; 226 പേർക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ

malappuram covid update

മലപ്പുറം ജില്ലയില്‍ 242 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഒരു കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളുവമ്പ്രം സ്വദേശി ആയിഷയാണ് മരിച്ചത്.

ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 11 പേര്‍ക്ക് ഉറവിടമറിയാതെയും 215 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

2350 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 194 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തി നേടുകയും ചെയ്തു.

പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ അലട്ടിയിരുന്ന ആയിഷയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് പതിനേഴിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സക്കിടെയായിരുന്നു മരണം. ഇവരുടെ കുടുംബാംഗങ്ങളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

Story Highlights malappuram covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top