റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി 488 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി 488 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. ഇതില്‍ 319.48 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയായി.
പ്രളയത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്രകൃതിസൗഹാര്‍ദ്ദ റോഡുകളുടെ നിര്‍മാണമാണ് ഈ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹിക്കുക. പ്രളയത്തിനു ശേഷമുള്ള റോഡുകളുടെ അവസ്ഥ പ്രത്യേകമായി പഠിച്ച് പ്രളയത്തെയും മറ്റു പ്രകൃതി ദുരന്തങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള വിധത്തിലാണ് റോഡുകളുടെ രൂപകല്പന ചെയ്യുക. പ്രളയം രൂക്ഷമായി ബാധിച്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളാണ് പുനരുദ്ധാരണത്തിനായി ഏറ്റെടുക്കുന്നത്.
ഒന്നാം ഘട്ടമായി പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ 218.29 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി 266.30 കോടി രൂപയും രണ്ടാംഘട്ടത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ 39.89 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി 53.14 കോടി രുപയുമാണ് അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു.
Story Highlights – Rebuild Kerala project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here