Advertisement

സുശാന്തിന്റെ സഹോദരി റിയ ചക്രവർത്തിയെ ഒരിക്കൽ ആക്രമിച്ചുവെന്ന് അഭിഭാഷകൻ

August 18, 2020
1 minute Read
sushanths sister priyanka attacked rhea chakraborty

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ വിവാദം തുടരുന്നതിനിടെ കൂടുതൽ ആരോപണവുമായി പെൺസുഹൃത്തും നടിയുമായ റിയ ചക്രവർത്തിയുടെ അഭിഭാഷകൻ. സുശാന്തിന്റെ സഹോദരി പ്രിയങ്ക, റിയ ചക്രവർത്തിയെ ഒരിക്കൽ ആക്രമിച്ചുവെന്ന് അഭിഭാഷകൻ സതീഷ് മനേഷിൻഡെ പറഞ്ഞു.

2019 ഏപ്രിലിൽ മദ്യലഹരിയിലായിരുന്നു പ്രിയങ്കയുടെ ആക്രമണം. സുശാന്ത് പറഞ്ഞത് അനുസരിച്ച് റിയ, ജൂൺ എട്ടിന് ബാന്ദ്രയിലെ വീട്ടിൽ നിന്ന് മാറിയിരുന്നു. സഹോദരി മീട്ടു താമസത്തിന് എത്തുന്നുവെന്ന് സുശാന്ത് അറിയിച്ചിരുന്നു. ഒരിക്കൽ ഒരു പാർട്ടിയിൽ നിന്ന് അമിതമായി മദ്യപിച്ച് എത്തിയ പ്രിയങ്ക റിയയെ ആക്രമിക്കുകയായിരുന്നുവെന്നാണ് മൊഴി.

അതേസമയം, മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി ആദിത്യ താക്കറെയെ റിയ ചക്രവർത്തിക്ക് നേരിട്ട് അറിയില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. റിയയ്ക്ക് ആദിത്യ താക്കറെയുമായുള്ള ബന്ധമാണ് കേസ് അന്വേഷണം അട്ടിമറിക്കപ്പെടാൻ കാരണമെന്ന തരത്തിൽ വ്യാജ പ്രചരണമുണ്ടായിരുന്നു. ആദിത്യയെ റിയ നേരിട്ട് കണ്ടിട്ടില്ലെന്നും, ഫോണിലൂടെയോ അല്ലാതെയോ സംസാരിച്ചിട്ടില്ലെന്നും അഭിഭാഷകൻ സതീഷ് മനേഷിൻഡെ പറഞ്ഞു.

Story Highlights sushanths sister priyanka attacked rhea chakraborty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top