Advertisement

ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണം; വിദേശ പണം സ്വീകരിക്കുന്നതിൽ നഗ്‌നമായ പ്രോട്ടോകോൾ ലംഘനമെന്ന് യുഡിഎഫ്

August 18, 2020
1 minute Read

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവർത്തിച്ച് യുഡിഎഫ്. വിദേശ പണം സ്വീകരിക്കുന്നതിൽ നഗ്‌നമായ പ്രോട്ടോകോൾ ലംഘനമാണ് നടന്നതെന്നും എന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ ആരോപിച്ചു. എസി മൊയ്തീനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിർത്താൻ സർക്കാർ തയാറാകണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

വടക്കാഞ്ചേരി ചരപ്പറമ്പിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണ വിവാദം കൊഴുക്കുന്നതിനിടെയാണ് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഫ്‌ളാറ്റ് സമുച്ചയങ്ങൾ സന്ദർശിച്ചത്. വിദേശ പണം സ്വീകരിക്കുന്നതിനുള്ള നഗ്‌നമായ പ്രോട്ടോകോൾ ലംഘനമാണ് നടന്നതെന്നും രണ്ടാം ലാവ്‌ലിൻ അഴിമതിയാണിതെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ ആരോപിച്ചു.

Read Also : ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് 3 കോടിയോളം രൂപ

മുഖ്യമന്ത്രിക്കും മന്ത്രി എ സി മൊയ്തീനും ഇടപാട് അറിയാമായിരുന്നു. ജനപ്രതിനിധികളെ പോലും ചർച്ചകളിൽ പങ്കെടുപ്പിക്കാതെ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് മന്ത്രി എ സി മൊയ്തിൻ എടുത്ത നടപടികൾ എല്ലാം നിയമ വിരുദ്ധമാണ്. സർക്കാർ എ സി മൊയ്തീനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ബെന്നി ബഹ്‌നാൻ ആവശ്യപ്പെട്ടു.

എട്ട് കോടിയുടെ അഴിമതി വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. കരാർ വിവരങ്ങൾ പുറത്ത് വിടാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവർത്തിക്കുകയാണ് യുഡിഎഫ്.

Story Highlights life mission project, wadakkanjeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top