അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും
അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ആദ്യം സർവീസ് 13 രാജ്യങ്ങളിലേയ്ക്കാകും ഉണ്ടാവുക. കർശന നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനാണ് നടപടി.
ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാന്ഡ്ര, നൈജീരിയ, ബഹ്‌റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽ രാജ്യങ്ങളുമായും ചർച്ചകൾ ആരംഭിച്ചു.
യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, യുഎഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം വിമാന സർവീസ് ആരംഭിച്ചിരുന്നു.
Story Highlights – international flight to restart again
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here