Advertisement

കാസർഗോഡ് യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ നാല് പേർ; മുഖ്യപ്രതി കുറ്റം സമ്മതിച്ചു

August 19, 2020
1 minute Read

കാസർഗോഡ് കുമ്പളയിൽ യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ നാല് പേരെന്ന് പൊലീസ്. കൊല്ലപ്പെട്ട ഹരീഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഡ്രൈവറും സുഹൃത്തുക്കളുമാണ് പ്രതികൾ. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്ത ശ്രീകുമാർ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

കേസിലെ പ്രതികളിൽ രണ്ട് പേരെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ഹരീഷിന്റെ സുഹൃത്തുക്കളായ കുമ്പള കൃഷ്ണ നഗർ സ്വദേശി റോഷൻ (18), മണികണ്ഠൻ (19) എന്നിവരെയാണ് വീടിന് സമീപത്തെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന ഭയമായിരിക്കാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read Also : കാസര്‍ഗോഡ് യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയുടെ സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിങ്കളാഴ്ച രാത്രിയാണ് നായ്ക്കാപ്പിലെ ഓയിൽ മിൽ തൊഴിലാളിയായ ഹരീഷ് വെട്ടേറ്റ് മരിച്ചത്. സംഭവ സമയം പ്രതിക്കൊപ്പം റോഷനും മണിയും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

Story Highlights Kasaragod murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top