തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റത് കേരളത്തോടുള്ള കൊടിയ വഞ്ചന: ഡിവൈഎഫ്ഐ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഡിവൈഎഫ്‌ഐ. കേരളത്തോടുള്ള കൊടിയ വഞ്ചനയാണിത്. വിമാനത്താവളം അദാനി ഗ്രൂപ്പിന് വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. തീരുമാനത്തിലൂടെ വിമാനത്താവളത്തില്‍ സ്ഥിരനിയമനവും നിയമനങ്ങളിലെ സംവരണവുമില്ലാതെയാവും. വിലമതിക്കാനാകാത്ത കണ്ണായഭൂമിയില്‍ നാടിന്റെ പണമുപയോഗിച്ച് പണിതുയര്‍ത്തിയ വിമാനത്താവളം ബിജെപിക്ക് ഇഷ്ടക്കാരനായ അദാനിക്ക് എഴുതിനല്‍കുകയാണെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.
വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി വിമാനത്താവളം നടത്തിപ്പിന് തയാറാണെന്ന് അറിയിച്ചെങ്കിലും നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് കെഎസ്‌ഐഡിസിയെ തഴഞ്ഞ് ടെന്‍ഡര്‍ നടപടികളില്‍ അദാനി ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ പരിഗണന നല്‍കുകയായിരുന്നു എന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. വിമാനത്താവള സ്വകാര്യവത്കരണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനിയിലൂടെ അറിയിച്ചു.
Story Highlights – privatize airport is declares war on Kerala; DYFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here