തൃശൂരില്‍ വീണ്ടും വന്‍ സ്പിരിറ്റ് വേട്ട

തൃശൂരില്‍ വീണ്ടും വന്‍ സ്പിരിറ്റ് വേട്ട. തൃശൂരില്‍ നല്ലങ്കരയില്‍ നിന്ന് 1800 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. തൃശൂര്‍ സ്വദേശി ഷൈജുവിനെ അറസ്റ്റ് ചെയ്തു. 45 കന്നാസുകളിലായി വീട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയത്.

തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തൃശൂര്‍ ആമ്പല്ലൂരില്‍ 2450 ലിറ്റര്‍ സ്പിരിറ്റ് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയിരുന്നു.

Story Highlights spirit hunt in Thrissur again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top