Advertisement

സംസ്ഥാനത്തെ റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

August 20, 2020
2 minutes Read
onam free food kit

സൗജന്യമായി വിതരണം ചെയ്യാന്‍ തയാറാക്കിയ ഓണക്കിറ്റുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. അളവിലും തൂക്കത്തിലും കുറവുണ്ടെന്നും കണ്ടെത്തല്‍. ഓപ്പറേഷന്‍ കിറ്റ് ക്ലീന്‍ എന്ന പേരിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ഓണകിറ്റില്‍ ക്രമക്കേടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലും പായ്ക്കിംഗ് കേന്ദ്രങ്ങളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരം ‘ഓപ്പറേഷന്‍ കിറ്റ് ക്ലീന്‍’ എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപക പരിശോധന. പലയിടത്തും ഓണക്കിറ്റില്‍ ക്രമക്കേട് കണ്ടെത്തി. അളവിലും തൂക്കത്തിലും കുറവുള്ളതായും ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതായും വിജിലന്‍സ്
കണ്ടെത്തി. റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റിലാണ് ക്രമക്കേട്. 500 രൂപ വില വരുന്ന ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും അടങ്ങിയ കിറ്റാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ 300 രൂപയുടെ സാധനങ്ങള്‍ മാത്രമേ പായ്ക്ക് ചെയ്യുന്നുള്ളൂവെന്നാണ് കണ്ടെത്തല്‍.

Story Highlights inspection of vigilance at ration shops and Maveli stores

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top