റെഡ് ക്രസന്റുമായുള്ള ധാരണാപത്രം; നിയമവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ. ബാലന്‍

a k balan

റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിയമവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ. ബാലന്‍. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ വാങ്ങിയതില്‍ അന്വേഷണം പരിഗണനയിലുണ്ട്. ആരെങ്കിലും കമ്മീഷന്‍ പറ്റിയെങ്കില്‍ അത് സര്‍ക്കാരിന്റെ ചെലവില്‍ പെടുത്തേണ്ടെന്നും ഒരു കണ്‍സള്‍ട്ടന്‍സിയെയും മാറ്റില്ലെന്നും എ.കെ. ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നിയമവകുപ്പ് പറഞ്ഞ കാര്യങ്ങള്‍ പരിപൂര്‍ണമായി എംഒയുവില്‍ ഉണ്ട്. ഒരു കണ്‍സള്‍ട്ടന്‍സിയെയും മാറ്റില്ല. നിലവിലുള്ള കണ്‍സള്‍ട്ടന്‍സിയെക്കൊണ്ടുതന്നെ പണി പൂര്‍ത്തിയാക്കിക്കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights MoU, Red Crescent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top