മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതി; എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതി.ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞതായി മെഡിക്കല്‍ ബുള്ളറ്റിന്‍. അതേസമയം, ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹി കരസേനാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കഴിഞ്ഞ ദിവസത്തേക്കാള്‍ പുരോഗതിയുണ്ട്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണനിലയിലാണ്. എങ്കിലും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്ന് കരസേന ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതാണ് കഴിഞ്ഞദിവസം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വഷളാക്കിയത്.
അതേസമയം, ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെന്റിലേറ്ററില്‍ തുടരുകയാണ്. വിദേശത്ത് നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെയും സഹായത്തോടെയാണ് ചികിത്സയെന്ന എംജിഎം ഒടുവില്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അച്ഛന്‍ വേഗം സുഖം പ്രാപിച്ച് മടങ്ങിവരുമെന്നും മകന്‍ എസ്പി ചരണ്‍ പറഞ്ഞു. എസ്പിബിക്കായി വൈകീട്ട് നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ എആര്‍ റഹ്മാന്‍, ഭാരതിരാജ, കമല്‍ഹാസന്‍, രജനികാന്ത്, ഇളയരാജ ഉള്‍പ്പെടെ തമിഴ് സിനിമാ ലോകത്ത് ഉള്ളവര്‍ പങ്കെടുത്തു. കൊവിഡ് സാഹചര്യമായതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് പ്രാര്‍ത്ഥന ചടങ്ങ് നടന്നത്.
Story Highlights – pranab mukarjee spb health updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here