Advertisement

തിരുവനന്തപുരം വിമാനത്താവളനടത്തിപ്പ് ; സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര വ്യോമയാനമന്ത്രി

August 20, 2020
2 minutes Read

തിരുവനന്തപുരം വിമാനത്താവളനടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. യഥാര്‍ത്ഥ വസ്തുതകള്‍ പറയാതെ കേരളം തെറ്റായ പ്രചരണം നടത്തുന്നുവെന്ന് വ്യോമയാനമന്ത്രി ആരോപിച്ചു. അതേസമയം, എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എതിര്‍പ്പ് അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു

തിരുവനന്തപുരം വിമാനത്താവളത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കം രൂക്ഷമാവുകയാണ്. ലേലം സുതാര്യമാണെന്നും കേന്ദ്ര തീരുമാനത്തിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. വ്യവസ്ഥ പ്രകാരം കെഎസ്‌ഐഡിസിയുടെ ബിഡ് 10 ശതമാനമെങ്കിലും വന്നാല്‍ സര്‍ക്കാരിന് കരാര്‍ നല്‍കാമെന്ന് തീരുമാനിച്ചു. എന്നാല്‍ കെഎസ്‌ഐഡിസിയുടെ ബിഡ് അദാനിയേക്കാള്‍ 19.64 ശതമാനം കുറവായിരുന്നു എന്ന് ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വകാര്യവത്കരണ തീരുമാനത്തില്‍ കേരളസര്‍ക്കാരിനും പങ്കുണ്ടെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സര്‍ക്കാരിന്റെ എതിര്‍പ്പ് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്ന് വി. മുരളീധരന്‍ ആരോപിച്ചു. ഹൈക്കോടതിയുടെ വിധി കൂടി അനുസരിച്ചായിരിക്കും തുടര്‍നടപടി എന്ന് വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights trivandrum airport management; Union Minister against State Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top