Advertisement

സ്രവം ശേഖരിക്കാൻ വായിൽ വെള്ളം നിറച്ച് പരിശോധന; പുതിയ രീതിയുമായി ഐസിഎംആർ

August 21, 2020
1 minute Read

കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാൻ പുതിയ രീതിയുമായി ഐസിഎംആർ. വായിൽ വെള്ളം നിറച്ച് അത് പരിശോധിച്ചാൽ മതിയെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ.

ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐസിഎംആർ പറയുന്നത്.
ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന നടത്തിയാൽ മതിയാകും. ഡൽഹി എയിംസിൽ നടത്തിയ പരീക്ഷണം വിജയമാണെന്നും ഐസിഎംആർ പറയുന്നു.

കൊവിഡ് വാക്സിൻ സജ്ജമായാൽ ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്നും ഐസിഎംആർ അറിയിച്ചു. പ്രതിരോധ പ്രവർത്തകർക്കും സൈനികർക്കും മുൻഗണന നൽകുമെന്നും ഐസിഎംആർ വൃത്തങ്ങൾ വ്യക്തമാക്കി.

Story Highlights Coronavirus, ICMR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top