കണ്ണൂർ മെഡിക്കൽ കോളജ് അഫിലിയേഷൻ; ഹർജികൾ ഇന്ന് സുപ്രിം കോടതിയിൽ

ഈ അധ്യയന വർഷത്തിൽ കണ്ണൂർ മെഡിക്കൽ കോളജിന് അഫിലിയേഷൻ നൽകുന്ന കാര്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദേശം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പരിഗണിക്കുക.
പ്രവേശന മേൽനോട്ട സമിതിയുടെയും വിദ്യാർത്ഥികളുടെയും ആവശ്യമാണ് പരിഗണിക്കുന്നത്. 2016- 17 അധ്യയന വർഷത്തിൽ പ്രവേശനം റദ്ദായ വിദ്യാത്ഥികൾക്ക് ഫീസ് തിരികെ നൽകണമെന്ന സുപ്രിംകോടതി ഉത്തരവ് ഇതുവരെ കോളജ് നടപ്പാക്കിയില്ലെന്നാണ് പ്രവേശന മേൽനോട്ട സമിതിയുടെ വാദം. തുക മടക്കിക്കിട്ടിയില്ലെന്ന് വിദ്യാർത്ഥികളും കോടതിയെ അറിയിച്ചു.
Read Also : ഒരു കൊവിഡ് മരണം കൂടി; കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു
മെഡിക്കൽ കോളജിന് അഫിലിയേഷൻ നൽകാൻ പത്ത് കോടി ബാങ്ക് ഗാരണ്ടിയും കോളജ് നിൽക്കുന്ന 25 ഏക്കറിന്റെ പ്രമാണവും കോടതി രജിസ്ട്രാർക്ക് കൈമാറാൻ ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ അധ്യയന വർഷവും മെഡിക്കൽ കോളജിൽ അഡ്മിഷൻ നടന്നിരുന്നില്ല.
Story Highlights – kannur medical college, affiliation, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here