സോണിയ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഉടൻ ഒഴിയും

സോണിയ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഉടൻ ഒഴിയും. തന്റെ താത്പര്യം സോണിയാ ഗാന്ധി മുതിർന്ന നേതാക്കളെ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി ഉടൻ വിളിക്കും. ഈ മാസം തന്നെ വർക്കിംഗ് കമ്മറ്റി ചേരും എന്നാണ് സൂചന. വർക്കിംഗ് കമ്മറ്റി വീണ്ടും രാഹുലിനോട് അധ്യക്ഷ പദം ഏറ്റെടുക്കാൻ ആവശ്യപ്പെടും.
സോണിയാ ഗാന്ധിക്ക് കാലവധി കഴിഞ്ഞിട്ടും താത്കാലിക അധ്യക്ഷ പദവി ഒഴിയാൻ സാധിച്ചിട്ടില്ല. സ്ഥിര അധ്യക്ഷൻ എഐസിസി ആസ്ഥാനത്ത് ചുമതല എൽക്കാത്തതാണ് കാരണം. രാഹുൽ ഗാന്ധി അധ്യക്ഷപദം ഏറ്റെടുക്കാത്ത സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ ഇതിനായി നിയോഗിക്കണം എന്ന വാദം ഇതിനോടകം ഒരു വിഭാഗം ഉയർത്തിക്കഴിഞ്ഞു. ഗാന്ധി കുടുംബം അധ്യക്ഷപദം പുറത്തേക്ക് പോകാതിരിക്കാൻ ശ്രമം നടത്തുന്നു എന്ന പ്രതീതി ഇതിനകം ഈ പ്രചരണം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഒരു പരിധിവരെ മറ്റാരെങ്കിലും അധ്യക്ഷനാകട്ടെ എന്ന് പോലും ഈ സാഹചര്യത്തിൽ അവർ ചിന്തിക്കുന്നതായാണ് സൂചന. പ്രിയങ്കാ ഗാന്ധിയുടെ ഇക്കാര്യത്തിലെ പ്രതികരണം ഇതിനുള്ള തെളിവായി രാഹുൽ ബ്രിഗേഡ് കാണുന്നു.
ജനുവരി ആദ്യവാരം രാഹുലിനെ അധ്യക്ഷസ്ഥാനത്ത് മടക്കി കൊണ്ടുവരികയാണ് ഒരു വിഭാഗത്തിന്റെ ലക്ഷ്യം. ഗാന്ധി കുടുംബം സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന വാദം സ്ഥാപി്ക്കാനുള്ള നീക്കം ഇവർ ശക്തമാക്കി. രാഹുൽ ഗാന്ധി രണ്ടാം യുപിഎ കാലത്ത് പ്രധാനമന്ത്രി ആകാൻ ലഭിച്ച അവസരം വേണ്ടെന്ന് വച്ചതായി കോൺഗ്രസ് വക്താവ് ശക്തിസിംഗ് ഗോഹിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ അധ്യക്ഷനാകണം എന്ന വാദം തള്ളിയായിരുന്നു പ്രതികരണം.
Story Highlights – sonia gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here