ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ രാജ്യത്തെ 130 കോടി ജനങ്ങൾ നിരാശരെന്ന് പ്രധാനമന്ത്രി

ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ രാജ്യത്തെ 130 കോടി ജനങ്ങൾ നിരാശരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയ മുൻ ക്യാപ്റ്റനെ കത്തിലൂടെയാണ് പ്രധാനമന്ത്രി ഈ വിവരം അറിയിച്ചിരിക്കുന്നത്.
നിരാശയുണ്ടെങ്കിലും ഒന്നര പതിറ്റാണ്ടു നീണ്ട കരിയറിൽ ഇന്ത്യയ്ക്കായി സ്വന്തമാക്കിയ നേട്ടത്തിൽ രാജ്യം ധോണിയോട് കടപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ കത്തിന് മറുപടി അറിയിച്ച് ധോണിയും ട്വിറ്ററിലൂടെ രംഗത്ത് വന്നിരുന്നു. ഓഗസ്റ്റ് 15ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് പങ്കുവച്ച ട്വീറ്റിനെക്കുറിച്ച് പ്രതിപാദിച്ചാണ് കത്തിന്റെ തുടക്കം. വിരമിക്കൽ തീരുമാനം പിൻവലിച്ച് അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കാൻ ധോണിയോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെടണമെന്ന് പാതിസ്ഥാന്റെ മുൻ താരം ശുഐബ് അക്തറും രംഗത്തുവന്നിരുന്നു.
PM Modi writes to MS Dhoni. Letter reads, "In your trademark unassuming style you shared a video that was enough to become a passionate discussion point for entire nation. 130 Cr Indians were disappointed but also eternally grateful for all that you have done for Indian cricket." pic.twitter.com/sHjuewqkz1
— ANI (@ANI) August 20, 2020
അതേസമയം, പ്രധാനമന്ത്രിയുടെ നല്ല വാക്കുകൾക്ക് നന്ദിയറിയിച്ച് ധോണിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻമാരിൽ ഒരാളാണ് താങ്കൾ. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് താങ്കൾ. മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ, ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന നിലയിൽക്കൂടിയാകും ചരിത്രം താങ്കളെ അടയാളപ്പെടുത്തുക. വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ടീമിന് ഏറ്റവും വിശ്വസമർപ്പിക്കാവുന്ന താരമായിരുന്നു താങ്കൾ. മത്സരങ്ങളെ ഫിനിഷ് ചെയ്യുന്നതിൻ താങ്കളുടെ കഴിവ് മികച്ചതായിരുന്നു. 2011 ലോകകപ്പ് ഫൈനലിൽ ടീമിനെ വിജയത്തിലെത്തിച്ച താങ്കളുടെ ശൈലി തലമുറകൾ ഓർത്തിരിക്കും’ – പ്രധാനമന്ത്രി കത്തിൽ കുറിച്ചു.
Story Highlights -prime minister to wrote letter to mahendra singh dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here