ഇന്നത്തെ പ്രധാന വാർത്തകൾ (21-08-2020)

മത്തായിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു
ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി. മൃതദേഹം സംസ്‌കരിക്കാൻ നടപടി വേണമെന്ന് മത്തായിയുടെ ഭാര്യയോട് ഹൈക്കോടതി പറഞ്ഞു.
കൊവിഡ് ബാധിതരുടെ ഫോൺ വിവരച്ചോർച്ച; പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി
കൊവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഉപഹർജി ഹൈക്കോടതി തീർപ്പാക്കി. കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ലെന്നും പൊലീസ് നടപടിയിൽ അപാകതയില്ലെന്നും കോടതി.
ഇന്ത്യയിൽ 29 ലക്ഷം കടന്ന് കൊവിഡ് കേസുകൾ; മരണനിരക്ക് കുറഞ്ഞു
ഇന്ത്യയിൽ 29 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ പോസിറ്റീവ് കേസുകൾ 2,905,823 ആയി.
ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ
വിവാദമായ പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് നൽകാൻ ശുപാർശ. സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് ശുപാർശ അയച്ചു. മത്തായിയുടെ ഭാര്യയുടെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല അയ്യരുടെ മൊഴി. സ്വപ്‌നയെ ഓഫീസിൽ കൊണ്ടുവന്നാണ് ശിവശങ്കർ പരിചയപ്പെടുത്തിയത്. സ്വപ്നയെ പരിചയപ്പെടുത്തിയ കൂടിക്കാഴ്ചയിൽ മുഴുവൻ സമയവും ശിവശങ്കർ കൂടെ ഉണ്ടായിരുന്നുവെന്നും വേണുഗോപാല അയ്യർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ശശിതരൂരിന് വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയുടെ അധ്യക്ഷപദവി നഷ്ടമായേക്കും
ശശിതരൂരിന് വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയുടെ അധ്യക്ഷപദവി നഷ്ടമായേക്കും. വിദ്വേഷ പ്രസംഗവിഷയത്തിൽ ശശി തരൂർ ഫേസ്ബുക്കിന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തരൂരിനെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടു.
Story Highlights – todays news headlines 21 08 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here