കൊല്ലം വെള്ളിമണ്ണില്‍ വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്കുകൂടി കൊവിഡ്

കൊല്ലം വെള്ളിമണ്ണില്‍ വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 17 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. ശക്തികുളങ്ങര ഹാര്‍ബറിലും ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലം ജില്ല കൂടുതല്‍ കൊവിഡ് ആശങ്കയിലേക്ക് കടക്കുകയാണ്. കൊവിഡ് മുന്‍ കരുതലുകളുടെ ഭാഗമായി നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു. ജില്ലാ ഉന്നതതല യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍, പൊലീസ് മേധാവികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
അടഞ്ഞുകിടക്കുന്ന ശക്തികുളങ്ങര ഹാര്‍ബര്‍ അണു മുക്തമാക്കിയ ശേഷം രണ്ടു ദിവസത്തിനകം തുറക്കും. ഹാര്‍ബറുകളില്‍ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് നടപടി. ഹാര്‍ബറുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്നും ആവശ്യമായ അധികം ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Story Highlights – covid to 17 more in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here