മലയാളം സർവകലാശാല ഭൂമി വിവാദം; കെ ടി ജലീൽ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് മുസ്ലീം ലീഗ്

തിരൂർ മലയാളം സർവകലാശാല ഭൂമി വിവാദത്തിൽ കൂടുതൽ പ്രക്ഷേഭത്തിന് ഒരുങ്ങി മുസ്ലീം ലീഗ്. നിലവിൽ സർക്കാർ അനുവദിച്ച തുക തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ സി മമ്മുട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകും. കൂടാതെ ഭൂമി വിവാദത്തിലെ മന്ത്രി കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
Read Also : മലയാളം സർവകലാശാലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; ബജറ്റിലും അവഗണന; പ്രതിഷേധവുമായി അധ്യാപകർ
ഭൂമി സിആർസെഡ് സോൺ മൂന്നിൽ പെടുന്നതാണെന്ന ഹരിത ട്രിബ്യൂണൽ വിദഗ്ധ സമിതിയുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ മുൻപ് അനുവദിച്ച തുക തിരിച്ച് പിടിക്കണമെന്നാതാണ് മുസ്ലീം ലീഗിന്റെ പ്രധാന ആവശ്യം. ഈ പ്രപ്പോസൽ വന്ന കാലത്ത് തന്നെ സ്ഥലം എംഎൽഎയായ സി മമ്മുട്ടി ഭൂമി നിർമാണ യോഗ്യമല്ലെന്ന് നിയമസഭയിൽ ചൂണ്ടിക്കാണിച്ചതാണ്. എന്നിട്ടും 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് തിടുക്കപ്പെട്ടാണ് പ്രപ്പോസലിനുള്ള അംഗീകാരം നൽകിയതെന്ന് എംഎൽഎ സി മമ്മുട്ടി ആരോപിച്ചു.
നിലവിൽ കുറഞ്ഞ വിലക്ക് കിട്ടാവുന്ന സ്ഥലം വൻ വില കൊടുത്ത് ഏറ്റെടുത്തതിന് പിന്നിൽ തന്നെ അഴിമതി നടന്നിട്ടുണ്ട്. അതിന് പിന്നിൽ മന്ത്രി ഉൾപ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് സി മമ്മുട്ടി ആവശ്യപ്പെട്ടു. 17.6 കോടി രൂപ വില നിശ്ചയിച്ച് ഏറ്റെടുത്ത ഭൂമിക്ക് ഒൻപത് കോടി ഇതിനകം അനുവദിച്ചുകഴിഞ്ഞു. ബാക്കി ലഭിക്കാനുള്ള തുക കൂടി ആവശ്യപ്പെട്ട സാഹചര്യത്തിൽ നിയമ നടപടി ഉൾപ്പടെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് മുസ്ലീം ലീഗ്.
Story Highlights – malayalam university, land acquisition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here