ആലപ്പുഴയിൽ ഇന്ന് 241 പേർക്ക് കൊവിഡ്

ആലപ്പുഴ നഗരസഭാ അംഗംങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരപ്രദേശത്തും ആശങ്ക രൂക്ഷമാണ്. ഓണം പ്രമാണിച്ച് മാർക്കറ്റുകളിലും, പ്രധാന വ്യാപാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാർഡ് സമിതി യോഗങ്ങൾ നിർബദ്ധമായും ചേരണമെന്ന് ജില്ല കളക്ടർ നിർദേശിച്ചിട്ടുണ്ട്.
നിലവിൽ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ, തുമ്പോളി, പ്രദേശങ്ങളിലാണ് പ്രധാന ആശങ്ക. ചുനക്കര പഞ്ചായത്തിലെ 5, 6 വാർഡുകളും, പുന്നപ്ര തെക്ക് പഞ്ചായത്തിലെ 6, 7 വാർഡുകളും കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രവ്യാപാര കടകൾക്കും പ്രത്യേകം മാർഗ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Story Highlights – 241 covid cases in alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here