ഇന്ന് സ്ഥിരീകരിച്ചത് അഞ്ച് കൊവിഡ് മരണം

ഇന്ന് സംസ്ഥാനത്ത് അഞ്ച് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലൻ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് എടവറാട് സ്വദേശി ദാമോദരൻ (80), കൊല്ലം അഞ്ചൽ സ്വദേശി ദിനമണി (75), ആഗസ്റ്റ് 14ന് മരണമടഞ്ഞ ആലപ്പുഴ ചെട്ടികാട് സ്വദേശി റോബർട്ട് (75) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്നാണ് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചത്.
Read Also : എറണാകുളത്ത് 200 പേർക്ക് കൊവിഡ്; ഒൻപത് ആരോഗ്യ പ്രവർത്തകർക്ക് രോഗം
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 105 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
അതേസമയം 1908 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 397 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 241 പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള 200 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 186 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 143 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 119 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 116 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 106 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 104 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 85 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 39 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 10 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
Story Highlights – covid death, coroanvirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here