എറണാകുളത്ത് 200 പേർക്ക് കൊവിഡ്; ഒൻപത് ആരോഗ്യ പ്രവർത്തകർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒൻപത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 186 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. പശ്ചിമ കൊച്ചിയിൽ അതീവ രോഗ വ്യാപനമാണുള്ളത്. 43 പേർക്ക് രോഗം ബാധിച്ചു.
പശ്ചിമ കൊച്ചിയിൽ ഏറ്റവും കൂടുതൽ പേർക്കും രോഗ ബാധ ഉണ്ടായത് പള്ളുരുത്തിയിലാണ്. പള്ളുരുത്തി ഡോൺ ബോസ്‌കോ ബോയ്‌സ് ഹോമിലെ 33 കുട്ടികൾക്ക് കൊവിഡ് ബാധിച്ചു. കളമശേരിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അടക്കമുള്ള 20 പേർക്കും രോഗം സ്ഥിരീകരിച്ചു. നെല്ലിക്കുഴി, വെങ്ങോല, എന്നീ പ്രദേശങ്ങളിലും പ്രാദേശിക സമ്പർക്കബാധ ഉയർന്നു. 171 പേരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത്.
Read Also : മലപ്പുറത്ത് 186 പേർക്ക് കൊവിഡ്; രോഗവ്യാപനം കുറക്കാൻ ജനകീയ ഇടപെടൽ അനിവാര്യമെന്ന് കളക്ടർ
അതേസമയം സംസ്ഥാനത്ത് 1718 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 160 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 367 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 223 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 178 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 171 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 122 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 120 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 107 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 104 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 103 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 95 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 83 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
50 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂർ ജില്ലയിലെ 5, കൊല്ലം, തൃശൂർ ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 125 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 22 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 53 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 171 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 70 പേരുടെയും, പലക്കാട് ജില്ലയിൽ നിന്നുള്ള 250 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 100 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 12 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 39 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 88 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 44 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 20,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,649 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
Story Highlights – covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here