മലപ്പുറത്ത് 186 പേർക്ക് കൊവിഡ്; രോഗവ്യാപനം കുറക്കാൻ ജനകീയ ഇടപെടൽ അനിവാര്യമെന്ന് കളക്ടർ

മലപ്പുറം ജില്ലയിൽ ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 186 പേർക്ക്. 100 പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. സമ്പർക്കത്തിലൂടെ 178 പേർക്കാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ രോഗബാധിതരായവർ 21 പേരാണ്. രോഗബാധിതരായി ചികിത്സയിൽ 2,046 പേരാണുള്ളത്. ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 42,406 ആയി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരായരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും വരുംദിവസങ്ങളിലും രോഗവ്യാപനം കുറക്കാൻ ജനകീയ ഇടപെടൽ അനിവാര്യമാണെന്നും കളക്ടർ അറിയിച്ചു. ആരോഗ്യ ജാഗ്രത കർശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും കളക്ടറുടെ അഭ്യർത്ഥന.
Read Also : സംസ്ഥാനത്ത് ഇന്ന് 1908 പേർക്ക് കൊവിഡ്
178 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 21 പേർക്ക് ഉറവിടമറിയാതെയും 157 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ജില്ലയിൽ ഇപ്പോൾ 42,406 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ 100 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 4,181 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
ഇന്ന് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടിയുണ്ടായി. തൂത സ്വദേശി മുഹമ്മദാണ് (85) കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി. പ്രമേഹം, രക്തസമ്മർദം, ശ്വാസകോശരോഗം എന്നിവ അലട്ടിയിരുന്ന കുഞ്ഞുമൊയ്തീനെ ശ്വാസ തടസവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് പതിനേഴാം തിയതിയാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.
Story Highlights – covid, coronavirus, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here