ലൈഫ് മിഷൻ വിവാദം; റെഡ് ക്രസന്റിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റ് ജനറൽ

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റിന്റെ നിർമാണത്തിൽ റെഡ് ക്രസന്റും യൂണിടെക്കുമായുള്ള കരാറിന്റെ പകർപ്പ് ട്വന്റിഫോറിന്. 2019 ജൂലൈ 31ന് യുഎഇ കോൺസുലേറ്റ് ജനറലാണ് റെഡ്ക്രസന്റിനു വേണ്ടി കരാർ ഒപ്പിട്ടത്. സംസ്ഥാന സർക്കാറുമായുള്ള കരാർ ഉണ്ടാക്കിയത് ജൂലൈ 11നാണ്. ടെൻഡറിലെ മികച്ച ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് കരാറെന്നാണ് പരാമർശം. 7മില്യൺ ദർഹത്തിന്റെയാണ് കരാർ. ആശുപത്രി നിർമാണത്തിനും യുഎഇ കോൺസുലേറ്റ് ജനറൽ കരാർ ഒപ്പിട്ടു.
വടക്കാഞ്ചേരിയിൽ 140 ഓളം അപ്പാർട്ടമെന്റുകളുള്ള ഫ്‌ളാറ്റ് സമുച്ചയം നിർമിക്കാനായിരുന്നു കരാർ. നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ. ഒപ്പം ആശുപത്രി നിർമാണത്തിനും കരാറുണ്ട്. എറണാകുളത്തെ സെയിന്റ് വെഞ്ചേഴ്‌സ് എന്ന കമ്പനിയുമായാണ് ഈ കാരാർ. 3 മില്യൺ ദർഹത്തിന് മദർ ആന്റ് ചൈൽഡ് ആശുപത്രി നിർമിക്കാനായിരുന്നു കരാർ. ടെൻഡറിലൂടെയാണ് ഈ കമ്പനിയെയും തെരഞ്ഞെടുത്തത്.
Story Highlights -Life mission controvers, UAE consulate general red crescent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here