അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വിവാഹം നടത്തി മുസ്ലിം യുവാവ്: റിപ്പോർട്ട്

അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വിവാഹം നടത്തി മുസ്ലിം യുവാവ്. സ്കൂപ്‌വൂപ്പിലാണ് ഹൃദയഹാരിയായ ഈ റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത്. ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് അവരെ വളർത്തി ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹം നടത്തിയ ബാബാഭായ് പത്താൻ്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മഹാരാഷ്ട്രയിലെ അഹ്മദ് നഗറിലാണ് സംഭവം. വർഷങ്ങൾക്കു മുൻപ് സഹോദരിമാരെ ദത്തെടുത്ത് വളർത്തിയ പത്താൻ വിവാഹപ്രായമായപ്പോൾ എല്ലാ വിവാഹച്ചെലവുകളും മുടക്കി ഇവരെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. പത്താൻ്റെയും സഹോദരിമാരുടെയും കഥ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Read Also : വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഭാഗ്യവാൻ; സമൂഹമാധ്യമങ്ങൾ അന്വേഷിച്ച ആ മനുഷ്യൻ ഇതാ
അതേസമയം, സഹോദരന്മാർ ഇല്ലാതിരുന്നതിനാൽ ഈ പെൺകുട്ടികൾ പത്താനെ സഹോദരനായി കണക്കാക്കിയിരുന്നു എന്നും അമ്മാവൻ്റെ ചുമതല വഹിച്ച് പത്താൻ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു എന്നും മറ്റൊരു റിപ്പോർട്ട് കൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എംപി ശശി തരൂർ ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
Story Highlights – Muslim Man Adopted Hindu Sisters Gets Them Married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here