Advertisement

വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഭാഗ്യവാൻ; സമൂഹമാധ്യമങ്ങൾ അന്വേഷിച്ച ആ മനുഷ്യൻ ഇതാ

August 23, 2020
2 minutes Read
Man escaped from death

റോഡരികിലൂടെ ഒരാൾ നടന്നുവരികയാണ്. കയ്യിൽ മുഴക്കോലും ഒരു സഞ്ചിയും കാണാം. പെട്ടെന്ന് ഇയാളുടെ തൊട്ടരികിലൂടെ ഒരു മിനിവാൻ പാഞ്ഞ് പോവുകയാണ്. നിയന്ത്രണം വിട്ട് റോഡ് മറികടന്ന് ആ മനുഷ്യൻ്റെ ഇടതുവശത്തുകൂടി പാഞ്ഞു പോയ വാൻ ക്യാമറത്തൂണിൽ ഇടിക്കുന്നു. എന്താണ് സംഭവിച്ചതെന്നറിഞ്ഞ് ഞെട്ടലിൽ വഴിയാത്രക്കാരൻ പിന്നിലേക്ക് ഓടി അന്തം വിട്ട് നിൽക്കുന്നതും തിരികെ നടക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാമായിരുന്നു. ചവറ തട്ടാശേരിയിലുള്ള വിജയപാലസിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ദേശീയപാതയിലായിരുന്നു സംഭവം.

Read Also : ഇന്ന് സ്ഥിരീകരിച്ചത് അഞ്ച് കൊവിഡ് മരണം

കാലനെ തോൽപ്പിച്ച ആ ഭാഗ്യവാനാരെന്നായിരുന്നു കേരളം ഇന്നലെ രാത്രി മുതൽ തിരഞ്ഞത്. വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു സമൂഹമാധ്യമങ്ങളിൽ വൈറലായ ആ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. കൊല്ലം ചവറയിലെ വാഹനാപകടത്തിൽ നിന്നു അത്ഭുതകരമായി രക്ഷപെട്ടത് കെട്ടിട നിർമാണ തൊഴിലാളിയായ മേനാമ്പള്ളി സ്വദേശി ശ്രീകുമാറാണ്.

“ഒരു വണ്ടി മിന്നൽ പോലെ പോയതേ ഓർമ്മയുള്ളൂ. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. എനിക്ക് വല്ലാതെയായി. ഞാൻ തിരിച്ചോടി. തലകറങ്ങി കുറേ സമയം അവിടെ ഇരുന്നു പോയി.”- അത്ഭുതകരമായ രക്ഷപ്പെടലിന് ദൈവത്തിന് നന്ദി പറയുകയാണ് ശ്രീകുമാർ.

തമിഴ്നാട്ടിൽ നിന്നു വർഷങ്ങൾക്ക് മുൻപ് ചവറയിലെത്തിയതാണ് ശ്രീകുമാർ. മേനാമ്പള്ളി സ്വദേശിനിയെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കി. അപകടത്തിന് കാരണമായ വാഹനം പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

Story Highlights Man escaped from death in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top