വയനാട്ടിൽ വീണ്ടും കൊവിഡ് മരണം

covid19, coronavirus

വയനാട്ടിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. തരുവണ സ്വദേശി കുന്നുമ്മൽ അങ്ങാടി സഫിയ ആണ് മരിച്ചത്. അറുപത് വയസായിരുന്നു. കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജില്ലയിൽ ഇന്നലെ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്ത് നിന്നും എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1306 ആയി. ഇതിൽ 1043 പേർ രോഗമുക്തരായി. 256 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 247 പേർ ജില്ലയിലും ഒൻപത് പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

Read Also :കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

സംസ്ഥാനത്ത് ഇതുവരെ 58,262 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37,645 പേർ രോഗമുക്തി നേടി. 223 മരണങ്ങളാണ് സംസ്ഥാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരിൽ 174 പേർ ഐസിയുവിലും, 33 പേർ വെൻറിലേറ്ററിലുമാണെന്ന് സംസ്ഥാന സർക്കാർ പുറത്ത് വിട്ട കണക്കുകൾ പറയുന്നു.

Story Highlights Coronavirus, Wayand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top