‘ധനുഷും മകനും തമ്മിൽ വഴക്ക്’ അച്ഛനോളം വളർന്നെന്ന് ആരാധകർ
സോഷ്യ മീഡിയയിൽ അത്ര സജീവമല്ല തമിഴ് നടൻ ധനുഷ്. അപൂർവമായേ താരം ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. എന്നാൽ താരത്തിന്റെ ഒരു പുതിയ ചിത്രം വൈറലാകുകയാണ്. മക്കളോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
വീടിന്റെ ടെറസിൽ മക്കളോടൊപ്പം സമയം ചെലവിടുന്ന ധനുഷാണ് ചിത്രത്തിൽ. ഇളയ മകനെ തലയിലേറ്റി മൂത്ത മകനോട് എന്തോ കാര്യം ഗൗരവമായി സംസാരിക്കുന്നു. എന്നാൽ അതെന്താണെന്നാണ് ക്യാപ്ഷനിൽ, ധനുഷിന്റെ ടീ ഷർട്ട് ധരിച്ചിരിക്കുകയാണ് മൂത്ത മകൻ. എന്നാൽ അത് തന്റേതാണെന്നാണ് മകൻ വാദിക്കുന്നതെന്ന് താരം അടിക്കുറിപ്പിൽ കുറിച്ചു.
Read Also : കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന ചെയ്ത് സൂര്യ
അച്ഛനോളം വളർന്ന മകൻ എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ടൊവിനോ തോമസ്, അതിദി റാവു തുടങ്ങിയവരും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. മക്കളുടെ പേര് യാത്ര, ലിംങ്ക എന്നിങ്ങനെയാണ്. രജനീകാന്തിന്റെ മകൾ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ.
Story Highlights – dhanush with sons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here