Advertisement

സർക്കാരിനെതിരായ അവിശ്വാസം എണ്ണിപ്പറഞ്ഞ് കെ എം ഷാജി എംഎൽഎ

August 24, 2020
2 minutes Read

പിണറായി സർക്കാരിനെതിരായ അവിശ്വാസം എണ്ണിപ്പറഞ്ഞ് കെ എം ഷാജി എംഎൽഎ. വി ഡി സതീശൻ എംഎൽഎയെ പിന്തുണച്ചാണ് കെ എം ഷാജി നിയമസഭയിൽ സംസാരിച്ചത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി, ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകൻ കെ എം ബഷീറിന് നീതി ലഭിക്കാത്തത് ഉൾപ്പെടയുള്ള വിഷയങ്ങൾ കെ എം ഷാജി ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ ഭാര്യയുടെ കണ്ണീരിൽ സർക്കാരിനെതിരായ അവിശ്വാസമുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. പാലത്തായി പീഡനക്കേസ്, അലൻ, താഹ കേസ്, പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ നിയമനം വൈകുന്നത്, പ്രവാസികളുടെ പ്രശ്‌നങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെ കെ എം ഷാജി ചൂണ്ടിക്കാട്ടി.

Read Also : സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വി ഡി സതീശൻ; സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം

വനിതാ മാധ്യമപ്രവർത്തകരെ പോലും എന്തു വൃത്തികേടും പറയാവുന്ന വിധത്തിൽ സഹായം ചെയ്തു നൽകിയത് സർക്കാരാണ്. സൈബർ ഗുണ്ടകളെ മര്യാദ പഠിപ്പിക്കാൻ പാർട്ടി ക്ലാസുകളിൽ ശ്രമിക്കണം. ഇത്തരത്തിൽ നെറികെട്ട ഒരു സർക്കാർ ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും കെ എം ഷാജി ആഞ്ഞടിച്ചു.

Story Highlights K M Shaji MLA, adjournment motion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top