കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി

കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. അരയി പാലക്കാൽ സ്വദേശി ജിവൈക്യനാണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയും, മകനും രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.
ഇതോടെ ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം അഞ്ചായി. ആലപ്പുഴ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച പുത്തൻ വിളയിൽ രാജൻ(67), ദാറുൽ റഹ്മാൻ മൻസിലിൽ ഫാമിന (40), എന്നിവർക്കും മലപ്പുറം ജില്ലയിൽ വെള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാൻ(70) വയനാട് തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ എന്നിവർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന സഫിയ ഇന്ന് പുലർച്ചെയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 58,262 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37,645 പേർ രോഗമുക്തി നേടി. 223 മരണങ്ങളാണ് സംസ്ഥാനം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരിൽ 174 പേർ ഐസിയുവിലും, 33 പേർ വെൻറിലേറ്ററിലുമാണെന്ന് സംസ്ഥാന സർക്കാർ പുറത്ത് വിട്ടത് പ്രകാരമുള്ള കണക്കുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here