Advertisement

‘ഉത്തര കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകൻ മുഖ്യമന്ത്രി’ : മുല്ലപ്പള്ളി രാമചന്ദ്രൻ

August 24, 2020
2 minutes Read
mullappally ramachandran against pinarayi vijayan on political murders

ഉത്തര കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നടത്തുന്ന ഇരുപത്തിനാല് മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്.

പെരിയ ഇരട്ട കൊലപാതക കേസിൽ കേസ് ഡയറി എത്രയും വേഗം സിബിഐക്ക് കൈമാറുക, പ്രതികളെ പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി രക്ഷിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജമോഹൻ ഉണ്ണിത്താൻ ഉപവാസമിരിക്കുന്നത്. വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയ പിണറായി സംസ്ഥാനം ഭരിക്കുമ്പോൾ അക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ പിണറായി തന്നെ മനസുവയ്ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കല്യോട്ട് സ്മൃതി മണ്ഡപത്തിൽ കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും ഉപവാസത്തിൽ പങ്കെടുത്തു.

Story Highlights mullappally ramachandran against pinarayi vijayan on political murders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top