സുശാന്തിന്റെ മരണം; റിയ ചക്രവർത്തിയെ സിബിഐ വിളിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് അഭിഭാഷകൻ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് അഭിഭാഷകൻ. റിയയും പിതാവും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. സിബിഐ ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. റിയക്ക് സമൻസ് അയച്ചിട്ടില്ലെന്ന് സിബിഐ വൃത്തങ്ങളും അറിയിച്ചു.
കഴിഞ്ഞ ദിവസം സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് പിത്താനി, ജോലിക്കാരൻ നീരജ് എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. നീരജിനെ തുടർച്ചയായ മൂന്നു ദിവസവും സിബിഐ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് റിയക്ക് സമൻസ് അയച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതോടെയാണ് പ്രതികരണവുമായി അഭിഭാഷകൻ രംഗത്തെത്തിയത്.
സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് കോടികൾ റിയയും കുടുംബവും വകമാറ്റിയെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
Story Highlights – Rhea Chakraborty, Sushant singh rajput
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here