Advertisement

സോണിയാ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുന്നു

August 24, 2020
1 minute Read
sonia gandhi quits congress intermediate presidential post

കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി. പ്രവർത്തക സമിതി യോഗത്തെ ഇത് സംബന്ധിച്ച നിലപാട് അറിയിച്ചിട്ടുണ്ട്.

അധ്യക്ഷപദത്തിൽ തുടരാൻ വിസമ്മതം അറിയിച്ച് പ്രവർത്തക സമിതിക്ക് സോണിയാ ഗാന്ധി കത്തയച്ചിരുന്നു. പകരം അധ്യക്ഷനെ നിശ്ചയിക്കണമെന്ന് പ്രവർത്തക സമിതിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. എക്കാലവും പാർട്ടിയോടൊപ്പം തന്നെ ഉണ്ടാകുമെന്നും സോണിയാഗാന്ധി കത്തിൽ കുറിച്ചു.

അതേസമയം, രാഹുലിനെ അധ്യക്ഷപദവിയിലേക്ക് പിന്തുണച്ച് മുതിർന്ന നേതാക്കൾ എഴുതിയ കത്ത് ഉചിതമായ സമയത്തായിരുന്നുല്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

രാഹുൽ ഗാന്ധിയോട് അധ്യക്ഷപദം എറ്റെടുക്കാൻ സോണിയാ ഗാന്ധി നിർദേശിക്കണമെന്നായിരുന്നു മുതിർന്ന കൊൺഗ്രസ് നേതാക്കളുടെ അഭ്യർത്ഥന. മൻ മോഹൻസിംഗ്, എ.കെ ആന്റണി, മല്ലികാർജുൻ ഖാർഗേ, ഗുലാം നബി ആസാദ് ഉൾപ്പടെയുള്ള നേതാക്കളുടെതാണ് അഭ്യർത്ഥന. രാഹുൽ അധ്യക്ഷപദം എറ്റെടുക്കുന്നത് വരെയോ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയോ അധ്യക്ഷപദം കൈമാറരുതെന്നും അഭ്യർത്ഥനയുണ്ടായിരുന്നു. ഈ രണ്ട് നിർദേശവും സോണിയാ ഗാന്ധി തള്ളി.

Story Highlights sonia gandhi quits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top