ഒരു വർഷത്തിന് ശേഷം തിരികെ സ്‌കൂളിലേക്ക്; പഠനം പുനഃരാരംഭിക്കാൻ ഗ്രേറ്റ തുൻബെർഗ്

ഒരു വർഷത്തിന് ശേഷം തിരികെ സ്‌കൂളിലേക്ക് മടങ്ങാൻ തീരുമാനിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്.

ആഗോള കാലാവസ്ഥ വ്യതിയാനം തടയുന്നതിന്റെ ഭാഗമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സ്‌കൂൾ പഠനം ഉപേക്ഷിക്കുകയായിരുന്നു ഗ്രേറ്റ.

‘സ്‌കൂളിൽ നിന്ന് മാറി നിൽക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചു. സ്‌കൂളിലേക്ക് തിരിച്ചുപോകുന്നു. എനിക്ക് ഇപ്പോൾ വളരെ സന്തോഷം തോന്നുന്നുവെന്ന്’ഗ്രേറ്റ ട്വിറ്ററിൽ കുറിച്ചു,

എന്നാൽ, നഗരത്തിലെ ഏത് സ്‌കൂളിലാണ് താൻ പഠിക്കുന്നതെന്ന കാര്യം ഗ്രേറ്റ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം അത്ര ചെറിയ കാര്യമല്ലെന്നും ഗ്രേറ്റ കൂട്ടിച്ചേർത്തു.

ആഗോള തലത്തിൽ കാലാവസ്ഥ വ്യതിയാനം ഒരു വലിയ ചോദ്യചിഹ്നമായി മാറിയ സാഹചര്യത്തിലാണ് ഗ്രേറ്റ തുൻബെർഗ് എന്ന സ്വീഡൻ വിദ്യാർത്ഥി ഒറ്റയാൾ പോരാട്ടത്തിനിറങ്ങുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂൾ ബഹിഷ്‌കരിച്ച് സ്വീഡിഷ് പാർലമെൻിനു മുന്നിലിരുന്ന് പ്രതിഷേധിച്ചായിരുന്നു ഗ്രേറ്റയുടെ പ്രതിഷേധ പ്രകടനങ്ങൾ. ഒടുവിൽ ഗ്രേറ്റയുടെ പോരാട്ടം 2018ലെ യു.എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിൽ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിലേക്ക് എത്തിച്ചു. ലോക ശ്രദ്ധ ആകർഷിച്ച പോരാട്ടങ്ങൾക്കൊടുവിൽ 2019 ജൂണിൽ ഗ്രേറ്റയെ തേടി ആംനെസ്റ്റി പുരസ്‌കാരമെത്തി.

Story Highlights -Back to school , Grata thunberg

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top