വീടിനു ചുറ്റു തേനീച്ച കൂടൊരുക്കി കുട്ടി കർഷകൻ

തേനും തേനീച്ചയും കുഞ്ഞു പ്രായത്തിൽ തന്നെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് കാസർഗോഡ് ചെമ്പ്രക്കാനത്തെ ഫസീൻ ദാവൂദ്. പന്ത്രണ്ടാം വയസുകാരൻ ഫസീൻ ഇന്നൊരു തേനീച്ച കർഷകനാണ്. വീടിനു ചുറ്റും തേനീച്ച കൂടൊരുക്കിയിരിക്കുകയാണ് ഈ കുട്ടിക്കർഷകൻ.
വീട്ടു ചുമരിൽ കൂടു കൂടിയ തേനീച്ചകളാണ് ഫസീന് കൂട്ടുകാരായത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തോന്നിയ കൗതുകം. പിന്നെയത് ഫസീന് കാര്യമായി. ഒരു തേനീച്ച കൃഷി തന്നെ ആരംഭിച്ചു.
ആദ്യമൊന്ന് പേടിച്ചെങ്കിലും പിന്നെ കട്ട സപ്പോർട്ടുമായും വീട്ടുകാരും കൂടെ നിന്നതോടെ കുട്ടി കർഷകന് ധൈര്യമായി. യൂട്യൂബ് വീഡിയോകൾ നോക്കി ഫസീൻ തേൻ കൃഷി പഠിച്ചു.
ചെറുതേനാണ് വലിയ അപകടകാരികൾ അല്ലെങ്കിലും ഇവയോട് ഇടപെടുമ്പോൾ ശ്രദ്ധ വേണം. തേൻ വേർതിരിക്കുന്നതെല്ലാം ഫസീൻ ഒറ്റയ്ക്ക് തന്നെ. ഇനിയും കൃഷി വിപുലമാക്കണം. ഒരു കുട്ടി സംരംഭകനാകണം ഫസീന്റെ സ്വപ്നങ്ങളിൽ തേനും തേനീച്ചയുമുണ്ട്.
Story Highlights – child farmer honey farming
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here