Advertisement

കോട്ടയത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു

August 25, 2020
1 minute Read
kottayam covid

കോട്ടയം ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 86 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1072 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ജില്ലയില്‍ പുതിയതായി ലഭിച്ച 1636 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 86 എണ്ണം പോസിറ്റീവായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 84 പേര്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാള്‍ എന്നിവര്‍ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 23 പേര്‍ക്ക് ബാധിച്ചു. ആര്‍പ്പൂക്കര-6 , തിരുവാര്‍പ്പ്, മാടപ്പള്ളി, ഏറ്റുമാനൂര്‍-4 വീതം, ചങ്ങനാശേരി, തൃക്കൊടിത്താനം, ഉദയനാപുരം- 3 വീതം എന്നിവയാണ് കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. 66 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ 3089 പേര്‍ക്ക് രോഗം ബാധിച്ചു. 2014 പേര്‍ രോഗമുക്തരായി. ആകെ 12350 പേര്‍ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Story Highlights covid 19, coronavirus, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top