സ്വർണക്കടത്ത് കേസ്; നാല് പേരെ കൂടി എൻഐഎ പ്രതി ചേർത്തു

സ്വർണക്കടത്ത് കേസിൽ നാല് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ അബ്ദുൾ ഹമീദ്, അബൂബക്കർ, ഷമീം എം എ, ജിപ്‌സൽ സി വി എന്നിവരെയാണ് എൻഐഎ പുതുതായി പ്രതി ചേർത്തത്.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പുതുതായി നാല് പേരെ കൂട്ടിച്ചേർത്തതോടെ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ആകെ പ്രതികൾ 24 ആയി.
അതേസമയം, കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ തന്റെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. 2016 മുതൽ 2018 വരെ 11 തവണ ഡിപ്ലോമാറ്റിക് കാർഗോക്ക് അനുമതി നൽകിയതായി സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ വ്യക്തമാക്കി. 2018 ശേഷം കോൺസുലേറ്റിലേക്ക് വന്ന കാർഗോ വിവരങ്ങൾ അറിയില്ലെന്നും മൊഴിയിലുണ്ട്. ഇന്നലെ എൻഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം നൽകിയത്.
Story Highlights – Gold smuggling case, NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here