ക്ലൈമാക്‌സിലെ ട്വിസ്റ്റിൽ ഞെട്ടി സോഷ്യൽ മീഡിയ; ഹിറ്റായി ‘മാഷ്’

സിനിമാ സീരിയൽ താരം ശ്രീരാം രാമചന്ദ്രൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ഹ്രസ്വചിത്രം ‘മാഷ്’ നവമാധ്യമങ്ങൾ കീഴടക്കുന്നു. സ്‌കൂൾ അധ്യാപകനായ സിദ്ധാർത്ഥിനെ കാണാനെത്തുന്ന നന്ദ എന്ന പെൺകുട്ടിയിലൂടെയാണ് ‘മാഷ്’ എന്ന ഹ്രസ്വചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
‘ഫീൽ ഗുഡ്’ വിഭാഗത്തിൽപ്പെടുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ ക്ലൈമാക്‌സാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ഐശ്വര്യ, വിമൽ കൃഷ്ണ, ജാനകി മന്ത്ര, ശബരീഷ്, ഹരീന്ദ്രൻ പ്രേമരാജൻ, ഹസീബ, ഫദീഹ നിധ, നീതു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഉമ നന്ദ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് റിയാസ് ഖാനാണ്. കോറിയിടുന്ന അക്ഷരക്കൂട്ടുകള്‍ക്ക് ദൃശ്യ ഭാഷ നല്‍കാനുള്ള ശ്രമമാണ് മാഷ് എന്ന ഹ്രസ്വചിത്രത്തിലൂടെ നവാഗത സംവിധായകയായ ഉമാനന്ദ ശ്രമിക്കുന്നത്. എംആര്‍എസ് പ്രൊഡക്ഷന്‍സിന് വേണ്ടി റിയാസ് ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.
അശ്വിന്‍ കെ. ആര്‍. ക്യാമറ ചലിപ്പിച്ച ചിത്രത്തില്‍ പിന്നണി ഗായകരായ നിഷാദ് കെ. കെ., ഡെല്‍സി നൈനാന്‍ എന്നിവര്‍ ആലപിച്ച ഗാനത്തിന് വരികള്‍ ഒരുക്കിയത് നിധീഷ് നടേരിയാണ്. സംഗീതം പകര്‍ന്നത് നിതേഷ് നായര്‍. ആനന്ദ് എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കിയത് മിഥുന്‍ മലയാളം ആണ്.
Story Highlights – mash short film conquers internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here