സിംഹം പിടികൂടിയ സുഹൃത്തിനെ പൊരുതി രക്ഷിച്ച് സീബ്ര: വൈറൽ വിഡിയോ

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ് ചൊല്ല്. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും അങ്ങനെയൊക്കെ തന്നെയാണ് കാര്യങ്ങൾ. സിംഹ്മ പിടികൂടിയ തൻ്റെ സുഹൃത്തിനെ സ്വന്തം ജീവിതം പോലും പണയം വെച്ച് രക്ഷിക്കുന്ന സീബ്രയുടെ വീഡിയോ അതിനു തെളിവാണ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
Read Also : ഈജിപ്തിൽ സിംഹങ്ങളും പൂച്ചകളും പാമ്പുകളും മമ്മി രൂപത്തിൽ
രാജ് ശേഖർ സിംഗ് എന്ന ട്വിറ്റർ ഹാൻഡിലാണ് വീഡിയോ പങ്കുവച്ചത്. 23 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ തുടങ്ങുന്നത് രണ്ട് സീബ്രകൾ ഓടുന്ന ദൃശ്യത്തോടെയാണ്. രണ്ടാമത്തെ സീബ്രയെ സിംഹം ചാടിപ്പിടിക്കുന്നു. കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്ന സീബ്രയെ കീഴ്പ്പെടുത്തി സിംഹം കഴുത്തിലെ കടി ശക്തമാക്കുകയാണ്. സെക്കൻഡുകൾക്കുള്ളിൽ ആദ്യം ഓടിപ്പോയ സീബ്ര തിരികെ വന്ന് സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇതോടെ ഒന്നാമനെ താഴെയിട്ട് സിംഹം രക്ഷിക്കാനെത്തിയവനെ പിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ, സിംഹത്തെ തൊഴിച്ച് മാറ്റി രണ്ട് പേരും ഓടി രക്ഷപ്പെടുകയാണ്.
7100ലധികം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.
Story Highlights – Zebra fight with lion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here